08:54am 13 November 2026
NEWS
വാരിയേഴ്‌സ് എഫ്‌സി ലെജൻഡ്സ് ഫുട്ബോൾ ടൂർണമെൻ്റ്: MBST ഖത്തർ ജേതാക്കൾ
06/10/2025  07:40 PM IST
nila
വാരിയേഴ്‌സ് എഫ്‌സി ലെജൻഡ്സ് ഫുട്ബോൾ ടൂർണമെൻ്റ്:  MBST  ഖത്തർ ജേതാക്കൾ

ദോഹ: ഇന്ത്യൻ പ്രവാസികൾക്കിടയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ വാരിയേഴ്‌സ് എഫ്‌സി ആദ്യമായി നടത്തിയ ലെജൻഡ്സ് ടൂർണമെൻ്റിൽ ഒക്ടോബർ 03ന് നടന്ന ആവേശകരമായ ഫൈനലിൽ MBST ഖത്തർ  ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡാറ്റാപ്ലസ് എഫ്‌സിയെ പരാജയപ്പെടുത്തി പ്രഥമ കപ്പ് ഉയർത്തിയത്. 
ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ UK FC പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഖത്തർ മാസ്റ്റേഴ്‌സിനെ തോൽപിച്ചു.  കുട്ടികൾക്കായി  04 ടീമുകൾ പങ്കെടുത്ത ജൂനിയർ കപ്പ് ടൂർണമെൻ്റിൽ ടിക്കിസ്റ്റ എഫ്‌സിയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് സ്പോർട്സ് സെൻ്റർ വിജയികളായി. 
ഖത്തറിലെ 08 പ്രശസ്ത ടീമുകൾ പങ്കെടുത്ത് ലീഗ് അടിസ്ഥാനത്തിൽ UDST ഗ്രൗണ്ടിൽ സെപ്റ്റംബർ 19ന് ആരംഭിച്ച് ഉടനീളം  ത്രസിപ്പിക്കുന്ന മത്സരങ്ങൾ തിങ്ങിനിറഞ്ഞ ഗാലറിക്ക് സമ്മാനിച്ചാണ് ഒക്ടോബർ 03ന് വക്രയിലെ ജെംസ് ഗ്രൗണ്ടിൽ ടൂർണമെൻ്റ് കൊടിയിറങ്ങിയത്.

റേഡിയോ സുനോ RJ അഷ്ടമി നേതൃത്വം നൽകിയ സമാപന ചടങ്ങിൽ  അബ്ദുൾ അസീസ് QFA, മസൂദ് ചാലിയാർ, ഷഹീദ് നബീന-MBST, ഷൈജിത്ത് ജിറ്റകോ പ്ലാന്റ് ഹയർ, എന്നിവർ മുഖ്യാതിഥികളായിരുന്നു. ടൂർണമെന്റിന് നൽകിയ ഉദാരമായ പിന്തുണയ്ക്ക് എല്ലാ സ്പോൺസർമാരെയും പ്രത്യേകം ആദരിച്ചു.

നജീബിനെ ടൂർണമെന്റിലെ മികച്ച കളിക്കാരനായും ജമാലിനെ മികച്ച പ്രതിരോധക്കാരനായും അഷ്‌റഫിനെ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുത്തു. ടോപ് സ്കോറർ അവാർഡ് സതീശനും ഹാരിസും പങ്കിട്ടു.  
 സംഘടനാ മികവ് കൊണ്ടു ശ്രദ്ധേയമായ ടൂർണമെൻ്റിൻ്റെ അടുത്ത പതിപ്പ് ഇതിലും മികച്ചതായിരിക്കുമെന്ന സൂചന നൽകുകയും അചഞ്ചലമായ പിന്തുണ നൽകിയ കാണികൾക്കും ക്ലബ്ബുകൾക്കും സംഘാടക സമിതി നന്ദി അറിയിച്ച്  സമാപന ചടങ്ങ് ഉപസംഹരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img